184 വർഷം മുൻപ് വംശ നാശം സംഭവിച്ചു എന്ന് കരുതിയ, IUCN അതി തീവ്ര വംശ നാശ ഭീഷണി നേരിടുന്ന ജൈവ വർഗമായി രേഖപെടുത്തിയിട്ടുള്ള അപൂർവ ഇനം ഇലിപ്പ മരം (Madhuca deplostemon ) ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. വിലാഷ്. വി, ഗവേഷക വിഭാഗത്തിലെ വിദ്യാർത്ഥി യായ നന്ദു കൃഷ്ണന്റെ യും നിരന്തര ഗവേഷണത്തിന്റെ ഫലമായി തൈകൾ ഉൽപാദിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ വനംവകുപ്പും, കൊല്ലം കോര്പറേഷന്നും, ശ്രീ നാരായണ കോളേജ് ബോട്ടണി ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രസ്തുത തൈകൾ ബഹു: ധനകാര്യ മന്ത്രി ശ്രീ. ബാലഗോപാൽ ബഹു :മേയർ ശ്രീമതി പ്രസന്ന ഏർനെസ്റ്റ് ന് കൈമാറി