Call Us: +914742998877 | Email: [email protected]

ONLINE REGISTRATION
PAYMENT PORTAL

ലോക സിനിമ

മുറിയിലെ പ്രകാശം അണഞ്ഞു. മുന്നിലെ വെളുത്ത തിരശ്ശീലയിൽ വെളിച്ചം വീണു.നഗരവീഥിയിലൂടെ കടന്നുപോകുന്ന കുതിരവണ്ടികൾ .. കപ്പലിൽ നിന്നും ഇറങ്ങി വരുന്ന യാത്രക്കാർ .. കടൽത്തിരമാലകളിൽ കളിക്കുന്ന കുട്ടികൾ ... സ്റ്റേഷനിലേക്ക് കടന്നു വരുന്ന ട്രെയിൻ .... ഹാളിലെ ജനങ്ങൾ അത്ഭുതത്തോടെ ആർപ്പുവിളിച്ചു. ആ കാഴ്ചകൾ അവർക്ക് വിശ്വസിക്കാനായില്ല.ഫ്രാൻസിലെ പത്രങ്ങൾ അടുത്ത ദിവസം ഈ വാർത്ത പ്രസിദ്ധീകരിച്ചു. ലൂമിയർ സഹോദരന്മാരുടെ അത്ഭുത പ്രദർശനം. .അതെ ലോകത്തിലെ ആദ്യ *സിനിമാപ്രദർശനം ' തിരക്കഥ [...]

വായനവാരാചരണം

ഭാരത രാഷ്ട്രീയത്തിലെ ശൂന്യതയെന്ന് ചരിത്രം അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 46-ാം വാർഷികത്തിൽ , ശ്വാസ ശൂന്യമായ ഈ കാലഘട്ടത്തെ മലയാള വിഭാഗം സർഗ്ഗാത്മകമായി സ്മരിക്കുന്നു. നാളെ വൈകിട്ട് 7 മണിക്ക് 'അടിയന്തരാവസ്ഥയും മലയാള കവിതയും' എന്ന വിഷയത്തിൽ 70 കളെയും 80 കളേയും ക്ഷുഭിതമായി തന്നെ അബോ‌ധത്തിൽ സൂക്ഷിക്കുന്ന എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ വിഷയാവതരണം നടത്തുന്നു. നാളെ വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ സെമിനാറിൽ സ്വാഗതം ആശംസിക്കുന്നത് [...]

വായന ദിനാചരണം , കഥാകഥന മത്സരം

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സെൻട്രൽ ലൈബ്രറിയും മലയാള വിഭാഗവും സംയുക്തമായി കഥാകഥന മത്സരം സംഘടിപ്പിക്കുന്നു.പ്രശസ്ത സാഹിത്യകാരനും നമ്മുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജി.ആർ ഇന്ദുഗോപൻ വിശിഷ്ടാതിഥിയായി ആമുഖ പ്രഭാഷണം നടത്തും. മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 18-ാം തീയതി ഉച്ചക്ക് ശേഷം 2മണിക്ക്ക്ക് മുമ്പായി താഴെപ്പറയുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുചേരുക. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നതാണ്. https://chat.whatsapp.com/LfSg9mRmB83DvpFXFSttpl വായന ദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് സൂം പ്ലാറ്റ്ഫോമിലാണ് . അതിൽ [...]

By |June 17th, 2021|College News, Malayalam Department Activities|

നവരസാവിഷ്ക്കാരം

നവരസാവിഷ്ക്കാരം ഭാരതീയ ദൃശ്യകലകളുടെ ആസ്വാദനത്തിന് അടിസ്ഥാനമായ നവരസങ്ങളെ അറിയുന്നതിനും ആസ്വദിക്കുന്നതിനും കൊല്ലം ശ്രീനാരായണ കോളേജ് മലയാള വിഭാഗം അവസരമൊരുക്കുന്നു. കലയിൽ മാത്രമല്ല സാഹചര്യങ്ങൾ കൊണ്ടും മനസിലുണ്ടാകുന്ന ഭാവങ്ങളെ ഒൻപതു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം , അദ്ഭുതം,ശാന്തം എന്നിങ്ങനെയുള്ള നവരസങ്ങളെ അംഗചലനങ്ങൾ കൊണ്ടും മുഖഭാവങ്ങൾ കൊണ്ടും പൊതിയിൽ നാരായണ ചാക്യാർ നവരസ സോദാഹരണ പഠന ക്ലാസ്സ് നയിക്കുന്നു. ഈ പഠന ക്ലാസ്സ് [...]

By |June 6th, 2021|College News, Malayalam Department Activities|

കാവ്യവർഷിണി

രോഗാതുരമായ ഈ കാലത്തും ആതുരത്വങ്ങളുടെ ആലോചനകൾക്ക് വിട നൽകി ഔഷധ സ്പർശമുള്ള കാവ്യ കൗതുകങ്ങൾക്ക് കാതു കൊടുക്കാം. കാവ്യ സാന്ത്വനങ്ങൾ സാധ്യമാണെന്ന് തെളിയിക്കുന്ന നൂറ്റി ഇരുപതോളം കലാലയങ്ങളിലെ ഇരുനൂറോളം കാവ്യ പ്രതിഭകൾ സമ്പന്നമാക്കിയ അഗോറ - കാവ്യവർഷിണി വേദി.കൊല്ലം എസ്. എൻ. കോളേജിൽ ഏപ്രിൽ 11 മുതൽ നടന്നു വരുന്ന "അഗോറ" അന്തർദ്ദേശീയ വെബിനാർ പരമ്പരയുടെ ഭാഗമായി കോളേജിലെ മലയാള ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന [...]

Recent Posts

Archives

Go to Top