ഡോ. കെ ജി ഗോപ്ചന്ദ്രനെ അനുമോദിക്കുന്നു.

കേരള യൂണിവേഴ്സിറ്റി ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറും സ്കൂൾ ഓഫ് ടെക്നോളജി ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ ഡോ. ഗോപ്ചന്ദ്രൻ ഫെല്ലോ ഓഫ് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രരംഗത്ത് അതീവ പ്രാധാന്യമുള്ള സംഭാവനകൾ നൽകിയ ശാസ്ത്ര പ്രതിഭകൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് റോയൽ സൊസൈറ്റി അംഗത്വം. കൊല്ലം ശ്രീനാരായണ കോളേജിലെ ഭൗതികശാസ്ത്ര വിഭാഗം പൂർവ വിദ്യാർത്ഥി കൂടിയായ ഡോ. ഗോപ്ചന്ദ്രന്റെ മേൽനോട്ടത്തിൽ നിരവധി വിദ്യാർഥികൾ ഗവേഷണ പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസക്തമായ പഠനങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി അന്തർദേശീയ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ റിവ്യൂവർ ആയി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ഫെബ്രുവരി 28 രാവിലെ 10 മണിക്ക് കൊല്ലം ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന അനുമോദന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ സുനിൽ കുമാർ, ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. എസ് ശങ്കർ, നാക് കോഡിനേറ്റർ ഡോ. എസ് ജയശ്രീ, ഐ ക്യു എ സി കോഡിനേറ്റർ ഡോ. എസ് വി മനോജ്, പിടിഎ സെക്രട്ടറി ശ്രീ യു അധീശ്, ഫിസിക്സ് പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ. ദിദില ദേവദത്തൻ, ശ്രീമതി അസിത എൽ ആർ, ഡോ. ദിവ്യ എൻ കെ തുടങ്ങിയവർ പ്രസംഗിക്കും.

By Published On: February 27th, 2022Categories: College News, Physics Department Achievements

Share This Story, Choose Your Platform!

Recent Posts

Archives