മുറിയിലെ പ്രകാശം അണഞ്ഞു. മുന്നിലെ വെളുത്ത തിരശ്ശീലയിൽ വെളിച്ചം വീണു.നഗരവീഥിയിലൂടെ കടന്നുപോകുന്ന കുതിരവണ്ടികൾ .. കപ്പലിൽ നിന്നും ഇറങ്ങി വരുന്ന യാത്രക്കാർ .. കടൽത്തിരമാലകളിൽ കളിക്കുന്ന കുട്ടികൾ … സ്റ്റേഷനിലേക്ക് കടന്നു വരുന്ന ട്രെയിൻ …. ഹാളിലെ ജനങ്ങൾ അത്ഭുതത്തോടെ ആർപ്പുവിളിച്ചു. ആ കാഴ്ചകൾ അവർക്ക് വിശ്വസിക്കാനായില്ല.ഫ്രാൻസിലെ പത്രങ്ങൾ അടുത്ത ദിവസം ഈ വാർത്ത പ്രസിദ്ധീകരിച്ചു. ലൂമിയർ സഹോദരന്മാരുടെ അത്ഭുത പ്രദർശനം. .അതെ ലോകത്തിലെ ആദ്യ *സിനിമാപ്രദർശനം ‘ തിരക്കഥ എന്ന സാഹിത്യ രൂപത്തെ ഉൾക്കൊള്ളുന്ന സിനിമയുടെ ലോക സഞ്ചാരങ്ങളെ കൊല്ലം ശ്രീനാരായണ കോളേജ് മലയാള വിഭാഗം പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഐ.ഷൺമുഖദാസി ൻ്റെ പ്രഭാഷണത്തിലൂടെ നമ്മിലേക്കെത്തിക്കുന്നു. ഇന്ന് സന്ധ്യക്ക് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നമുക്ക് ലോകസിനിമയിലേക്കെത്താം. പരിപാടിയിൽ പങ്കാളികളാനുള്ള ലിങ്ക്

https://zoom.us/j/99024274338

By Published On: June 27th, 2021Categories: College News, IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!

Recent Posts

Archives