നവരസാവിഷ്ക്കാരം
ഭാരതീയ ദൃശ്യകലകളുടെ ആസ്വാദനത്തിന് അടിസ്ഥാനമായ നവരസങ്ങളെ അറിയുന്നതിനും ആസ്വദിക്കുന്നതിനും കൊല്ലം ശ്രീനാരായണ കോളേജ് മലയാള വിഭാഗം അവസരമൊരുക്കുന്നു. കലയിൽ മാത്രമല്ല സാഹചര്യങ്ങൾ കൊണ്ടും മനസിലുണ്ടാകുന്ന ഭാവങ്ങളെ ഒൻപതു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം , അദ്ഭുതം,ശാന്തം എന്നിങ്ങനെയുള്ള നവരസങ്ങളെ അംഗചലനങ്ങൾ കൊണ്ടും മുഖഭാവങ്ങൾ കൊണ്ടും പൊതിയിൽ നാരായണ ചാക്യാർ നവരസ സോദാഹരണ പഠന ക്ലാസ്സ് നയിക്കുന്നു. ഈ പഠന ക്ലാസ്സ് ചലനാത്മകമാക്കുവാൻ എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. 07-06-2021 തിങ്കൾ ഉച്ചക്ക് ശേഷം 3 മണിക്ക് സൂം പ്ലാറ്റ്ഫോമിലാണിത്. പരിപാടിയിൽ പങ്കെടുക്കേണ്ട ലിങ്ക് https://zoom.us/j/91734818507