രോഗാതുരമായ ഈ കാലത്തും ആതുരത്വങ്ങളുടെ ആലോചനകൾക്ക് വിട നൽകി ഔഷധ സ്പർശമുള്ള കാവ്യ കൗതുകങ്ങൾക്ക് കാതു കൊടുക്കാം. കാവ്യ സാന്ത്വനങ്ങൾ സാധ്യമാണെന്ന് തെളിയിക്കുന്ന നൂറ്റി ഇരുപതോളം കലാലയങ്ങളിലെ ഇരുനൂറോളം കാവ്യ പ്രതിഭകൾ സമ്പന്നമാക്കിയ അഗോറ – കാവ്യവർഷിണി വേദി.കൊല്ലം എസ്. എൻ. കോളേജിൽ ഏപ്രിൽ 11 മുതൽ നടന്നു വരുന്ന “അഗോറ” അന്തർദ്ദേശീയ വെബിനാർ പരമ്പരയുടെ ഭാഗമായി കോളേജിലെ മലയാള ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ ഇൻറർ കോളിജിയേറ്റ് കവിതാലാപന മത്സരത്തിൻ്റെ അവസാന ഘട്ട മത്സരവും മത്സര ഫലവും 24-05-2021 വൈകിട്ട് 7 മണിക്ക് ഓൺലൈനിൽ (Zoom). പ്രിൻസിപ്പൽ ഡോ :ആർ.സുനിൽകുമാർ, മലയാള വിഭാഗം മേധാവി ഡോ: എം.എസ്.സുചിത്ര , അഗോറ സെമിനാർ ജനറൽ കോ-ഓഡിനേറ്റർ ഡോ: എസ്. ജിഷ. പരിപാടിയിൽ പങ്കെടുക്കേണ്ട ലിങ്ക് https://zoom.us/j/97919735423