– കൊല്ലം ശ്രീ നാരായണ കോളേജിലെ 1980 – 83 ഇക്കണോമിക്സ് വിദ്യാർത്ഥികളുടെ കുട്ടായ്മയായ “ഇക്കണോമിക് കമ്മ്യൂൺ-83, ഈ വർഷം BA Economics ന് ഏറ്റവും കുടുതൽ മാർക്ക് വാങ്ങിയ 3 വിദ്യർത്ഥികളെ ആദരിച്ചു.15/6/ 23 ന് കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ആദ്യ സ്ഥാനത്തെത്തിയ അമൃത ബാബു, നന്ദന നാഗേഷ്, അഖിത അജിത് എന്നിവർക്ക് ക്യാഷ് അവാർഡും മെമെന്റൊയും വിതരണം ചെയ്തു . കോളേജ് പ്രിൻസിപ്പൽ Dr.SV. മനോജ്‌ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി.ചടങ്ങിൽ ഇക്കണോമിക്സ് വകുപ്പ് മേധാവി പ്രൊഫ.വിൻസെന്റ് വിജയൻ മുഖ്യ അതിഥി യായി . ഇക്കണോമിക് കമ്മ്യൂൺ 83 ന്റെ കോർഡിനേറ്റർ R.അനിൽ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ Dr. Remya, Dr. രാഹി, ശ്രീജമോൾ, ആര്യ, മഞ്ജുരാജൻ,Adv. വേണു J പിള്ള, R. ഗണേഷ്, പി. സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ആശ്രാമം P.സദാശിവൻ സ്വാഗതവും മാത്യു PO നന്ദിയും പറഞ്ഞു.

By Published On: June 17th, 2023Categories: Uncategorized

Share This Story, Choose Your Platform!

Recent Posts

Archives